
ചെങ്ങന്നൂര്‍: വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങളിലെ രണ്ടാംഘട്ട ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നഗരസഭ ആരംഭിച്ചതായി നഗരസഭാ ചെയര്‍പേഴ്‌സണ്‍ മനീഷ് കീഴാമഠത്തില്‍ പറഞ്ഞു. വെള്ളം കയറി ചെളിയടിഞ്ഞു കൂടിയ കടവുകള്‍, റോഡുകള്‍ എന്നിവ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ യന്ത്രസാമഗികളുടെ സഹായത്തോടെ വൃത്തിയാക്കുന്ന പ്രവര്‍ത്തനങ്ങളാണ് നഗരസഭ ആരംഭിച്ചത്. ഒന്നാം വാര്‍ഡിലെ മുണ്ടന്‍കാവ് പമ്പാനദിയിലെ ഇറപ്പുഴ കടവ്, 10-ാം വാര്‍ഡിലെ കുറ്റിയില്‍ പള്ളി റോഡ്, 11-ാം വാര്‍ഡിലെ കുരിശുപള്ളി റോഡ് എന്നിവിടങ്ങളിലാണ് ശുചീകരണം നടന്നത്. ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. ഷിബു രാജന്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി.കുമാരി, കൗണ്‍സിലര്‍മാരായ ലേഖ ജയന്‍, ഇന്ദു രാജന്‍, ബിജു അലക്‌സാണ്ടര്‍, സീനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.നിഷ, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.മനോജ്, എന്‍ജിനീയറിങ് വിഭാഗം ഓവര്‍സിയര്‍മാരായ അതുല്യ മധു, എസ്.സന്തു എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.










